യുഎഇയിലെ ചുട്ട് പൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസം. വേനൽക്കാലം ഉടൻ അവസാനിക്കുമെന്നും ശരത്കാലം ഈ മാസം ആരംഭിക്കുമെന്നും അധികൃതർ. കൂടാതെ മഴ പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. രാത്രികാലത്തെ താപനിലയിൽ ഗണ്യമായ കുറവനുഭവപ്പെടും അധികൃതർ വ്യക്തമാക്കി. സെപ്തംബർ മാസം അവസാനത്തോടെ കൂടുതൽ തണുപ്പ് അനുഭവപ്പെടും. സെപ്റ്റംബർ 23 ശരത്കാലത്തിന്റെ ആരംഭത്തെ അടയാളപ്പെടുത്തും. യുഎഇയിൽ രാത്രിയും പകലും ഇതോടെ ഒരുപോലെ ദൈർഘ്യമുള്ളതായിരിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF