ആകാശം വിരുന്നൊരുക്കുന്ന പെഴ്സിയിഡിസ് ഉൽക്കാവർഷം ഇന്നുമുതൽ. ഓഗസ്റ്റ് 13 വരെ നൂറോളം ഉൽക്കകൾ ആകാശത്ത് പെയ്തിറങ്ങുക. വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ഈ ഉൽക്കാമഴയ്ക്കായി കണ്ണിമ ചിമ്മാതെ കാത്തിരിക്കുകയാണ് ലോകം. നഗ്നനേത്രങ്ങൾകൊണ്ടും ഉൽക്കാവർഷം കാണാൻ സാധിക്കും.
എന്താണ് പെഴ്സിയിഡിസ് ഉൽക്ക വർഷം?
ഭൂമി ഒരു വാൽനക്ഷത്രമോ ചെറിയ ഗ്രഹമോ കടന്നുപോയ പാതയിലൂടെ കടന്നുപോകുമ്പോഴാണ് ഉൽക്കാ വർഷമുണ്ടാകുന്നത്. ഈ പാതയിൽ വാൽനക്ഷത്രങ്ങളിൽ നിന്നുള്ള പൊടിയോ പാറകളോ അവശേഷിക്കും. ഭൂമി ഈ പാതയിലൂടെ കടന്നുപോകുമ്പോൾ ഭൂമിയുടെ അന്തരീക്ഷവുമായി സമ്പർക്കത്തിൽ വരുന്ന ഇവ ഉൽക്കകളായി പെയ്തിറങ്ങും. ഇത്തരത്തിൽ 133 വർഷം കൂടുമ്പോൾ ക്ഷീരപഥത്തിന്റെ ഉൽക്കകൾ നിറഞ്ഞ അതിർത്തിയായ ഉർട്ട് മേഘങ്ങളിൽ നിന്ന് വരുന്ന സ്വിഫ്റ്റ്-ടട്ട്ൽ എന്ന ഛിന്നഗ്രഹം സൗരയൂഥത്തിലൂടെ കടന്നു പോകാറുണ്ട്. 1992 ഡിസംബറിലാണ് അവസാനമായി സ്വിഫ്റ്റ്- ടട്ട്ൽ ഭൂമിയുടെ സമീപത്തു കൂടി പോയത്. ഈ സമയം ഇതിൽ നിന്ന് പുറത്തു വന്ന പൊടിപടലങ്ങളും മഞ്ഞും മറ്റും ഇപ്പോഴും സൗരയൂഥത്തിൽ തങ്ങി നിൽക്കുന്നുണ്ട്. വർഷത്തിലൊരിക്കൽ ഈ അവശിഷ്ടങ്ങൾക്കിടയിലൂടെ ഭൂമി കടന്നു പോകുമ്പോഴാണ് പെർസീഡ് ഉൽക്കാ വർഷം ഉണ്ടാകുന്നത്.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
പെഴ്സിയിഡിസ് ഉൽക്കാ വർഷത്തെ വ്യത്യസ്തമാക്കുന്നത് മണിക്കൂറിൽ കാണാൻ കഴിയുന്ന ഉൽക്കകളുടെ എണ്ണം തന്നെയാണ്. ഓഗസ്റ്റ് 11 മുതൽ 13 വരെയായിരിക്കും ഇത് പാരമ്യത്തിലെത്തുക. പുലർച്ചെ വരെയാണ് ഉൽക്കാവർഷം കാണാൻ ഏറ്റവും അനുയോജ്യമായ സമയം. സെക്കൻഡിൽ അറുപത് കിലോമീറ്റർ അല്ലെങ്കിൽ 37 മൈൽ വേഗതയിലായിരിക്കും ഉൽക്കകൾ സഞ്ചരിക്കുക. ലോകത്ത് എവിടെ നിന്നു നോക്കിയാലും ഈ പ്രതിഭാസം കാണാമ. ഉയരംകൂടിയ പ്രദേശങ്ങളിൽ നിരീക്ഷകർക്ക് ഓരോ മണിക്കൂറിലും 50 മുതൽ 75 വരെ ഉൽക്കകൾ കാണാൻ സാധിക്കും. മറ്റുള്ളവർക്ക് മിനിറ്റിൽ ഒരു ഉൽക്കയെങ്കിലും കാണാൻ സാധിക്കും. നഗ്നനേത്രങ്ങൾകൊണ്ട് കാണാം എന്നതാണ് മറ്റൊരു പ്രത്യേകത. അതേസമയം, നക്ഷത്ര നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ബൈനോക്കുലറുകളും ടെലിസ്കോപ്പുകളും കാഴ്ചകളെ കൂടുതൽ ഭംഗിയുള്ളതാക്കും