നാട്ടിൽ നിന്ന് കുടുംബവുമായി പിണങ്ങി ഒമാനിലെത്തിയ ഇന്ത്യക്കാരിയായ യുവതിയെ തേടി ഭർത്താവ്. കഴിഞ്ഞ ജൂലൈയിൽ ഒമാനിൽ എത്തി പ്രവാസ ജീവിതം ആരംഭിച്ച ഇന്ത്യക്കാരിയെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചാണ് ഭർത്താവും വീട്ടുകാരും സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയും ഇന്ത്യൻ എംബസിയിൽ പരാതി നൽകുകയും ചെയ്തത്. ഒമാനിലെത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും യുവതി വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നില്ല. അതോടെ തനിക്ക് രണ്ട് മക്കളുണ്ടെന്നും ഭാര്യയെ കണ്ടെത്തി തരണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് രംഗത്തെത്തുകയായിരുന്നു. റിപ്പോർട്ട് ലഭിച്ചയുടനെ റോയൽ ഒമാൻ പൊലീസ് അന്വേഷണം നടത്തുകയും യുവതിയെ കണ്ടെത്തുകയും ചെയ്തു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ കുടുംബവുമായി ബന്ധപ്പെടാത്തതാണെന്ന് യുവതി വ്യക്തമാക്കി. അതോടെ യുവതി ഒമാനിൽ ആരോഗ്യത്തോടെ ഇരിക്കുന്നെന്ന് പൊലീസ് അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF