യുഎഇയിലെ സ്വദേശിവത്കരണ മന്ത്രാലയത്തിലെ സേവനങ്ങൾ ഇനി വീഡിയോ കോളിലൂടെയും നടപ്പാക്കാം. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ കസ്റ്റമർ ഹാപ്പിനസ് പ്രതിനിധിയുമായി നേരിട്ട് വീഡിയോ കോളിലൂടെ സംസാരിക്കാൻ സാധിക്കും. തിങ്കളാഴ്ചകളിൽ കാലത്ത് 7.30 മുതലും ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാവിലെ 7 മുതലുമാണ് സേവനം ആരംഭിക്കുക. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 വരെയും മറ്റു ദിവസങ്ങളിൽ വൈകിട്ട് 3 വരെയുമാണ് സേവനമുണ്ടാകുക. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കും തൊഴിലുടമകൾക്കും സേവനം ലഭ്യമാകും. മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളുടെയും വിവരം ബഹുഭാഷയിൽ ലഭ്യമാകുന്നതാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മന്ത്രാലയത്തിലേക്ക് വിവരാന്വേഷണം നടത്തിയവരുടെ എണ്ണത്തിൽ 61% വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ 3 കോടിയിലധികം വിവരാന്വേഷണമാണ് നടന്നത്. തവാസുൽ’ സംവിധാനത്തിലൂടെയാണ് ജനങ്ങൾ ആശയ വിനിമയം നടത്തുന്നത്. വാട്സാപ് നമ്പർ, വെബ്‌സൈറ്റ്, സ്മാർട് ആപ്ലിക്കേഷൻ, നേരിട്ടുള്ള ആശയ വിനിമയം, സമൂഹമാധ്യമങ്ങളിലൂടെയുള്ളത്, [email protected] എന്നിവ ഉൾപ്പെടെയുള്ള വിവിധ മാർഗങ്ങളിലൂടെയാണ് ആശയവിനിമയം നടക്കുന്നത്. മന്ത്രാലയത്തിന്റെ സ്മാർട് ആപ്ലിക്കേഷൻ വഴി വിവരാന്വേഷകർക്ക് വീഡിയോ കോൾ ചെയ്യാം. മന്ത്രാലയത്തിന്റെ 600590000 വാട്സാപ് നമ്പർ വഴിയുള്ള ആശയവിനിമയം തുടർന്നു ലഭിക്കും. പ്രധാനമായും വിവരാന്വേഷകർ വ്യാജ സ്രോതസുകളെ ആശ്രയിക്കരുതെന്നും ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF