റസിഡൻസിയും എമിറേറ്റ്‌സ് ഐഡിയും പുതുക്കാം, എളുപ്പത്തിൽ

യു.എ.ഇ നിവാസികൾ അവരുടെ റസിഡൻസിയും എമിറേറ്റ്‌സ് ഐഡിയും ശരിയായ മാർഗങ്ങളിലൂടെയും ശരിയായ സമയത്തും പുതുക്കണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ഓർമിപ്പിച്ചു. ഐസിപി ഉപഭോക്താക്കൾക്ക് അവരുടെ റസിഡൻസിയും ഐഡി കാർഡുകളും ഒരു ഏകീകൃത ഇലക്ട്രോണിക് ഫോം വഴി എളുപ്പത്തിൽ പുതുക്കാൻ സാധിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 ഐഡി അപേക്ഷകൻ്റെ സ്വകാര്യ ഫോട്ടോയും അതോറിറ്റിയുടെ വിഷ്വൽ ഐഡൻ്റിറ്റിയുമായി പൊരുത്തപ്പെടുന്ന തരത്തിൽ ഫോം പുനർരൂപകൽപ്പന ചെയ്‌തിട്ടുണ്ട്. ഉപഭോക്താവിൻ്റെ ആപ്ലിക്കേഷൻ്റെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിനുള്ള ഒരു പ്രതികരണ കോഡും അടുത്ത ഘട്ടമോ നടപടിക്രമമോ അറിയാനുള്ള വിഭാ​ഗവും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഐഡി കാർഡ് രജിസ്ട്രേഷൻ ഫോമിൽ, കാർഡ് ഉപഭോക്താവിലേക്ക് എത്തിക്കുന്ന കമ്പനിയുടെ പേരും റെസ്പോൺസ് കോഡും ഫിം​ഗർപ്രി​ന്റ് നടപടിക്രമങ്ങൾക്കുള്ള തീയതിയും രേഖപ്പെടുത്തിയിരിക്കും. മൂന്ന് വിഭാ​ഗത്തിലുള്ള ആളുകൾക്ക് മാത്രമാണ് എമിറേറ്റ്സ് ഐഡി കാർഡുമായി ബന്ധപ്പെട്ട് ഫീസ് വൈകിയടയ്ക്കാവുന്നത്. ഇതിനായി ഔദ്യോഗിക വെബ്സൈറ്റ് വഴിയോ UAEICP സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ അപേക്ഷിക്കാവുന്നതാണ്.

1. മൂന്ന് മാസത്തിലേറെയായി രാജ്യം വിട്ട ഒരു വ്യക്തി.
2.രാജ്യത്ത് നിന്ന് പോയതിന് ശേഷം തിരിച്ചറിയൽ കാർഡിൻ്റെ കാലാവധി അവസാനിച്ചവർ.
3.ഭരണപരമായ ഉത്തരവോ തീരുമാനമോ ജുഡീഷ്യൽ വിധിയോ മുഖേന നാടുകടത്തപ്പെട്ടതിന് ശേഷം തിരിച്ചറിയൽ കാർഡ് കാലഹരണപ്പെട്ട, അല്ലെങ്കിൽ പാസ്‌പോർട്ട് കെട്ടിക്കിടക്കുന്ന കേസുകളിൽ പിടിച്ചെടുക്കപ്പെട്ട വ്യക്തി, അല്ലെങ്കിൽ തീർപ്പുകൽപ്പിക്കാത്ത കേസുകളിൽ പെട്ടവർ, കൂടാതെ രാജ്യത്തിൻ്റെ പൗരത്വം ലഭിക്കുന്നതിന് മുമ്പും കുടുംബരേഖ നേടുന്നതിന് മുമ്പും തിരിച്ചറിയൽ കാർഡ് ലഭ്യമാകാത്ത വ്യക്തി.

റസിഡൻസ് പെർമിറ്റിനും ഐഡി കാർഡിനും അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയോ യുഎഇഐസിപി എന്ന സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ അപേക്ഷിക്കാമെന്ന് ഐസിപി അറിയിച്ചു. ഇതിനായി അക്കൗണ്ട് നിർമിക്കുകയും റസിഡൻസ് പെർമിറ്റ്, ഐഡി കാർഡ് ഇഷ്യൂ സർവീസ്, ആപ്ലിക്കേഷൻ സമർപ്പിക്കൽ, അപേക്ഷയുടെ വിലയിരുത്തൽ, ഫീസടയ്ക്കൽ, തുടങ്ങിയ കാര്യങ്ങളും അവസാനം നിങ്ങൾ തെരഞ്ഞെടുത്ത ഡെലിവറി കമ്പനി വഴി ഐഡി കാർഡ് സ്വീകരിക്കൽ തുടങ്ങിയ നടപടികളാണ് ചെയ്യേണ്ടതായി വരുന്നത്. ഫീസ് അടയ്ക്കുന്നതിന് മുമ്പായി നൽകിയ വിവരങ്ങളുടെ കൃത്യത പുനഃപരിശോധിക്കാനും മറക്കരുത്.

ഐസിപി വെബ്സൈറ്റ് ലിങ്ക് https://smartservices.icp.gov.ae/echannels/web/client/default.html

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy