ദുബായിൽ വേനൽക്കാലങ്ങളിൽ ജീവനക്കാരുടെ സമയദൈർഘ്യം കുറയ്ക്കാൻ പദ്ധതിയിട്ട് നടത്തുന്ന ട്രയൽ റണ്ണിന് 12ന് തുടക്കം. കൊടും വേനൽ മാസങ്ങളിൽ സർക്കാർ ജീവനക്കാർക്കായി ഫ്ലെക്സിബിൾ ജോലി സമയം നടപ്പിലാക്കുന്ന ദുബായ് എമിറേറ്റിൻ്റെ പൈലറ്റ് ലോഞ്ച് സംരംഭത്തിൻ്റെ ഭാഗമായാണ് ട്രയൽ നടത്തുന്നത്. ആഴ്ചയിൽ നാല് ദിവസത്തേക്കും കുറഞ്ഞ സമയത്തേക്കുമായാണ് പ്രവർത്തി ദിവസവും സമയവും ചുരുക്കിയത്. ഓഗസ്റ്റ് 7 ബുധനാഴ്ച ദുബായ് ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് യുഎഇ BARQ വഴി പ്രഖ്യാപിച്ച “നമ്മുടെ വേനൽക്കാലം ഫ്ലെക്സിബളാണ്” സംരംഭം എട്ട് ആഴ്ചത്തേക്ക് പ്രവർത്തിക്കും. ഓഗസ്റ്റ് 12 തിങ്കളാഴ്ച മുതൽ സെപ്റ്റംബർ 30 തിങ്കൾ വരെയാണ് ട്രയൽ നടത്തുക. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ 7 മണിക്കൂറായിരിക്കും പ്രവൃത്തി സമയം. വെള്ളിയാഴ്ച അവധിയായിരിക്കും. തൊഴിലും ജീവിതവും സന്തുലിതമായി കൊണ്ടുപോകുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ പ്രഖ്യാപനമെന്ന് ഡിജിഎച്ച്ആർ വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുല്ല അലി ബിൻ സായിദ് അൽ ഫലാസി പറഞ്ഞു. അതേസമയം സ്വകാര്യമേഖലയിൽ വേനൽക്കാലത്ത് ജീവനക്കാരുടെ ജോലി സമയം നിശ്ചയിക്കുന്നത് ഓരോ കമ്പനിയുമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9