യുഎഇയിൽ നാല് ഹജ് ഓപ്പറേറ്റർമാരുടെ ലൈസൻസ് ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്, സകാത്ത് റദ്ദാക്കി. ചൊവ്വാഴ്ച രാവിലെയാണ് ലൈസൻസ് റദ്ദ് ചെയ്തത്, ഒപ്പം നിയമങ്ങൾ ലംഘിച്ചതിന് 19 പേർക്ക് പിഴ ചുമത്തിയതായും അധികൃതർ അറിയിച്ചു. തീർഥാടകരുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനങ്ങൾ അധികൃതർ കൈകൊണ്ടത്. ഹജ്ജ് ഓപ്പറേറ്റർമാർ തീർഥാടകരുമായി ഒപ്പിട്ട കരാറുകൾ കൃത്യമായി പാലിക്കണം എന്നും അധികൃതർ വ്യക്തമാക്കി. കരാറിൽ പറഞ്ഞിട്ടുള്ളതും ചെയ്തിട്ടുള്ളതും അംഗീകരിച്ചതുമായ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തിപ്പിടിക്കണം. തീർഥാടകരോടുള്ള അവഗണന രാജ്യത്തിൻ്റെ മൂല്യങ്ങൾക്കും സമീപനത്തിനും വിരുദ്ധമാണെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു. ഹജ്ജ് തീർഥാടകരെ ആകർഷിക്കുന്നതിനായി ഓപ്പറേറ്റർമാർ അവരുടെ സേവനങ്ങൾ നവീകരിക്കണമെന്നും അധികൃതർ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9