യുഎഇയിലെ ചിലയിടങ്ങളിൽ, പ്രത്യേകിച്ച് പർവതപ്രദേശങ്ങളിൽ ഇന്ന് മഴ പെയ്തേക്കും. രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കാറ്റ് നേരിയതോ മിതമായതോ ആയിരിക്കുമെങ്കിലും ചിലപ്പോൾ പൊടിക്കാറ്റുണ്ടാകാനും സാധ്യതയുണ്ട്. അബുദാബിയിൽ 48 ഡിഗ്രി സെൽഷ്യസും ദുബായിൽ 41 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരാൻ സാധ്യതയുണ്ട്. ശനിയാഴ്ച രാവിലെ വരെ, പ്രത്യേകിച്ച് വടക്കൻ പ്രദേശങ്ങളിൽ രാത്രിയിൽ ഈർപ്പാന്തരീക്ഷമായിരിക്കും. കാലത്ത് മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9