യുഎഇയിൽ പ്രാദേശിക കറൻസിയിൽ ഇടപാടുകൾ സാധ്യമാക്കുന്ന ജയ് വാൻ ഡെബിറ്റ് കാർഡുകൾ അടുത്ത മാസം അവസാനത്തോടെ രാജ്യത്തെ 90 ശതമാനം സെയിൽസ് ടെർമിനുകളിലും സ്വീകര്യമാകും. നിലവിൽ 40 ശതമാനം പോയൻറ് ഓഫ് സെയിൽസ് ടെർമിനലുകളും ജയ്വാൻ കാർഡ് സ്വീകരിക്കാൻ സജ്ജമായിട്ടുണ്ട്. രാജ്യത്തെ 95 ശതമാനം എടിഎമ്മുകളിലും ജയ്വാൻ കാർഡ് സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട് എന്നും കാർഡ് പുറത്തിറക്കുന്ന അൽ ഇത്തിഹാദ് പേമെൻറ് സി.ഇ.ഒ ജാൻ പിൽബൗർ പറഞ്ഞു. പ്രാദേശിക കറൻസിയിൽ ഇടപാട് നടത്തുമ്പോൾ യഥാർഥ വിനിമയ നിരക്ക് ഇടപാടുകാരന് ലഭിക്കുമെന്നതാണ് കാർഡിന്റെ പ്രത്യേകത. സെപ്റ്റംബറോടെ കാർഡുകൾ പ്രാബല്യത്തിലാകും. യുഎഇയിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകൾക്കും ഉപഭോക്താക്കൾക്കായി ജയ്വാൻ ഡെബിറ്റ് കാർഡ് പുറത്തിറക്കാം. പ്രത്യേക ഫീസ് ഈടാക്കില്ലെന്നാണ് സൂചന. നിലവിൽ വിസ, മാസ്റ്റർ കാർഡുകൾ പ്രവർത്തിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് ‘ജയ്വാൻ’ ഡെബിറ്റ് കാർഡും പ്രവർത്തിക്കുക. ആദ്യ ഘട്ടത്തിൽ എടിഎം, സെയിൽസ് ടെർമിനലുകൾ എന്നിവിടങ്ങളിലായിരിക്കും കാർഡ് ഉപയോഗപ്പെടുത്താനാവുക. താമസിയാതെ ഇ-കോമേഴ്സ് ഇടപാട് നടത്താനുള്ള സൗകര്യമുണ്ടാകും. രണ്ട് വർഷത്തിനുള്ളിൽ കാർഡുകൾ പൂർണ തോതിൽ പുറത്തിറക്കുമെന്ന് ബാങ്കിംഗ് വൃത്തങ്ങൾ അറിയിച്ചു. യുഎഇയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും കാർഡ് ഉപയോഗിക്കാവുന്നതാണ്. അതിനായി രാജ്യാന്തര തലത്തിൽ പേമെൻറ് നടത്താൻ കഴിയുന്ന കാർഡുകളും കോ-ബാഡ്ജ് എന്ന് വിളിക്കുന്ന കാർജുകളും പുറത്തിറക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9