ദുബായിൽ ഡെലിവറി ജീവനക്കാരുടെ എസി വിശ്രമകേന്ദ്രങ്ങളിൽ വായുവിൽ നിന്ന് കുടിവെള്ളം ഉത്പാദിപ്പിക്കുന്ന ഡിസ്പെൻസറുകൾ സ്ഥാപിച്ചു. അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുത്ത് തണുപ്പിച്ച് കുടിവെള്ളമാക്കി മാറ്റുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുക. ദിവസവും 100 ലിറ്റർ കുടിവെള്ളം ഉത്പാദിപ്പിക്കാൻ സാധിക്കും. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർ.ടി.എ.) മജീദ് അൽ ഫുതൈം ഗ്രൂപ്പും തമ്മിലുള്ള സഹകരണത്തിലാണ് ഡിസ്പെൻസറുകൾ സ്ഥാപിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഒരു വിശ്രമകേന്ദ്രത്തിൽ മൂന്ന് എയർ ടു വാട്ടർ ഡിസ്‌പെൻസറുകളാണ് സ്ഥാപിക്കുന്നത്. ഡെലിവറി ജീവനക്കാർക്കായി, 40 എസി വിശ്രമകേന്ദ്രങ്ങൾ കൂടി നിർമിക്കുമെന്ന് ആർടിഎ ലൈസൻസിങ് ഏജൻസി സി.ഇ.ഒ. അബ്ദുല്ല യൂസഫ് അൽ അലി പറഞ്ഞു. വിശ്രമകേന്ദ്രങ്ങൾ കണ്ടെത്താൻ ജീവനക്കാർക്ക് ഇന്ററാക്ടീവ് മാപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ആറായിരം വിശ്രമകേന്ദ്രങ്ങളാണ് യുഎഇയിലുള്ളത്. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9