അബുദാബിയിൽ അൽ ഐനിലെ പ്രധാന റോഡിൽ ജൂലൈ 14 ഞായറാഴ്ച മുതൽ ഒരു മാസത്തേക്ക് ഭാഗിക നിയന്ത്രണം. നഹ്യാൻ ദി ഫസ്റ്റ് സ്ട്രീറ്റ് ഞായറാഴ്ച പുലർച്ചെ 12 മുതൽ ഓഗസ്റ്റ് 10 ശനിയാഴ്ച വരെ ഭാഗികമായി അടച്ചിടും. എതിർവശത്തേക്കുള്ള ഗതാഗതം വഴിതിരിച്ചുവിടുകയും റോഡ് അടച്ചിടുകയും ചെയ്യും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 അൽഐനിലെ ഷക്ബൗട്ട് ബിൻ സുൽത്താൻ സ്ട്രീറ്റ് ജൂലൈ 14 ഞായറാഴ്ച മുതൽ ഓഗസ്റ്റ് 4 ഞായർ വരെ ഭാഗികമായി അടച്ചിടുമെന്നും അധികൃതർ അറിയിച്ചു. ഷക്ബൗത്ത് ബിൻ സുൽത്താൻ സ്ട്രീറ്റിൻ്റെ വലത് പാത അടയ്‌ക്കും. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാനും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങൾ പാലിക്കാനും ശ്രദ്ധിക്കണമെന്ന് അതോറിറ്റി സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചു. താഴെയുള്ള ചിത്രങ്ങളിൽ ചുവപ്പ് നിറത്തിൽ ഹൈലൈറ്റ് ചെയ്‌തിരിക്കുന്ന പാത അടയ്‌ക്കുന്നവയാണ്. അതേസമയം പച്ചയിലുള്ളവയുടെ ഗതാഗതം തടസപ്പെടില്ല.