മലപ്പുറം വേങ്ങരയിൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിൽ നിന്ന് ക്രൂരമർദനമേറ്റെന്ന് നവവധു. വിവാഹം കഴിഞ്ഞ അതേ ആഴ്ച മുതൽ ഭർത്താവ് മുഹമ്മദ് ഫായിസ് മർദിക്കാനാരംഭിച്ചെന്നും വീട്ടുകാർ അത് നോക്കിനിൽക്കുകയും ചെയ്തെന്ന് യുവതി പറഞ്ഞു. ഭർത്താവ് തലയിണ കൊണ്ട് മുഖത്തമർത്തി കൊല്ലാൻ നോക്കിയെന്നും വീട്ടുകാർ നോക്കി നിൽക്കുക മാത്രമാണ് ചെയ്തതെന്നും 20കാരിയായ യുവതി പറഞ്ഞു. വനിതാ കമ്മീഷനിലും പൊലീസിലും സംഭവത്തെ കുറിച്ച് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും യുവതി ആരോപിച്ചു. പീഡന വിവരങ്ങൾ പുറത്തുപറഞ്ഞാൽ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഫായിസ് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറഞ്ഞു. ഈ വർഷം മെയ് 2നായിരുന്നു മുഹമ്മദ് ഫായിസുമായി യുവതിയുടെ വിവാഹം കഴിഞ്ഞത്. പീഡനം സഹിക്കാൻ പറ്റാതായതോടെ 22ന് പെൺകുട്ടി വീട്ടിലേക്ക് തിരികെ പോന്നു. 23ന് പൊലീസിൽ പരാതി നൽകി. കേസിൽ ഫായിസ് ഒന്നാം പ്രതിയും ഭർതൃ പിതാവും മാതാവും രണ്ടും മൂന്നും പ്രതികളുമാണ്. പ്രതി രാജ്യം വിട്ടെന്നാണ് പൊലീസ് പറയുന്നത്. നീതി ലഭിച്ചില്ലെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് യുവതി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9