ഇന്ന് ഉച്ചയോടെ യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ ക്യുമുലസ് മേഘങ്ങൾ രൂപപ്പെട്ടേക്കുമെന്ന് പ്രവചനം. എന്നാൽ മഴ പെയ്യാനും ആലിപ്പഴ വീഴ്ചയുമുണ്ടാകുമോയെന്നും കണ്ടറിയണം. ഇന്ന് പൊതുവെ രാജ്യത്ത് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് താപനിലയിൽ നേരിയ കുറവ് അനുഭവപ്പെട്ടേക്കാം. അബുദാബിയിൽ 46 ഡിഗ്രി സെൽഷ്യസും ദുബായിൽ 44 ഡിഗ്രി സെൽഷ്യസുമാണ് താപനില അനുഭവപ്പെടുക. ഇന്ന് വൈകുന്നേരം ഈർപ്പം വീണ്ടും ഉയരും, ചില തീരപ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ വരെയും ഈർപ്പാന്തരീക്ഷം തുടരും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യത. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9