യുഎഇയിൽ ജീവനക്കാരുടെ വാർഷിക പ്രകടന മൂല്യനിർണ്ണയം ഉൽപാദനക്ഷമതയുടെയോ വിജയത്തിൻ്റെയോ ഫലപ്രദമല്ലാത്ത അളവുകോലാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ത്രൈമാസ അവലോകനങ്ങൾ ജീവനക്കാരുടെ ശമ്പള വർധന ഉൾപ്പെടെയുള്ള കാര്യങ്ങളെ ബാധിക്കാറുണ്ട്. പല സ്ഥാപനങ്ങളും സ്ഥിരവും ക്രിയാത്മകവുമായ ഫീഡ്‌ബാക്ക് എടുക്കാറുണ്ട്. അത് ജീവനക്കാരുടെ വളർച്ചയെ സഹായിക്കും. വാർഷിക അവലോകനങ്ങളേക്കാൾ ത്രൈമാസ അവലോകനങ്ങൾ സ്വീകരിക്കുന്നത്, പ്രൊഫഷണൽ വളർച്ചയെ പരിപോഷിപ്പിക്കുന്നതിനുള്ള തന്ത്രപരമായ സമീപനമാണ്. ഓർഗനൈസേഷൻ്റെ കഴിവുകളുടെ സുസ്ഥിരമായ വളർച്ചയെ പിന്തുണയ്‌ക്കുന്നതിന് ഫീഡ്‌ബാക്ക് വിലപ്പെട്ട കാര്യമാണ്. പ്രോജക്ടുകളെ അടിസ്ഥാനമാക്കിയുള്ള റിവ്യൂകൾക്ക് പ്രാധാന്യമുണ്ട്. ആഫ്റ്റർ ആക്ഷൻ റിവ്യൂ ജീവനക്കാരുടെ പ്രകടന മൂല്യനിർണയത്തിൽ നിർണായക ഘടകമാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV