തൊഴില്‍ വളര്‍ച്ചയ്ക്കും എമിറാത്തികളെ സ്വകാര്യ തൊഴില്‍ ശക്തിയിലേക്ക് സമന്വയിപ്പിക്കുന്നതിനുള്ള സംരംഭമാണ് നഫീസ്. പദ്ധതി പ്രകാരം യുഎഇയില്‍ സ്വകാര്യമേഖലയില്‍ നിലവില്‍ ജോലി ചെയ്യുന്നത് ഒരു ലക്ഷത്തിലേറെ സ്വദേശികള്‍. ചരിത്രപരമായ നാഴികക്കല്ല് കുറിക്കുന്ന പദ്ധതിയില്‍ 70,000 നിയമനം നടന്നത് നഫീസ് പ്രോഗ്രാം ആരംഭിച്ചതിന് ശേഷമുള്ള കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെയാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EjhcbK10nz95RYCEOTO7FQ
സ്വകാര്യ മേഖലയില്‍ പരിചയമുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി
സ്വകാര്യ മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയമുള്ള സ്വദേശികള്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് മുന്‍ഗണന നല്‍കുന്ന പുതിയ നയം മന്ത്രിസഭ അംഗീകരിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ തമ്മിലുള്ള സംയോജനം കൂടുതല്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ളതാണ് ഈ നയം.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ യുഎഇ പൗരന്മാര്‍ക്ക് ഒരു ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഷെയ്ഖ് മുഹമ്മദിന്റെ ലക്ഷ്യം. യുഎഇ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ പദ്ധതിയുടെ നേട്ടങ്ങള്‍ അവലോകനം ചെയ്തതായും യുഎഇ പ്രസിഡന്റിന്റെ 24 ബില്യന്‍ ദിര്‍ഹത്തിന്റെ സുപ്രധാനമായ നഫീസ് പദ്ധതി ആരംഭിച്ചതിന് ശേഷം കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ 70,000 പേര്‍ ഈ മേഖലയില്‍ ജോലിയില്‍ പ്രവേശിച്ചതായും അദ്ദേഹം തന്റെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.
സ്വദേശിവത്കരണത്തിനുള്ള നിരവധി നിയമനിര്‍മാണങ്ങള്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കിയാതും പറഞ്ഞു.
സ്വകാര്യ, സര്‍ക്കാര്‍ മേഖലകള്‍ തടസ്സങ്ങളില്ലാതെ സുഗമമായാണ് പ്രവര്‍ത്തിക്കുന്നത്. സ്വദേശി, വിദേശി തൊഴിലാളികള്‍ക്ക് ഈ മേഖലകളില്‍ എണ്ണമറ്റ അവസരങ്ങള്‍ നല്‍കുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്വദേശികള്‍ക്ക് 100,000 തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കുകയാണ് ലക്ഷ്യം. രാജ്യത്തിന്റെയും യുവജനതയുടെയും സമ്പദ്വ്യവസ്ഥയുടെയും ഭാവി ശോഭനവും മികച്ചതുമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദിന്റെ നിരീക്ഷണത്തിന് കീഴിലുള്ള നഫീസ് ടീമിനും സ്വദേശിവത്കരണ, മനുഷ്യവിഭവ മന്ത്രാലയത്തിനും ഷെയ്ഖ് മുഹമ്മദ് നന്ദി രേഖപ്പെടുത്തി.